Kerala
കൊച്ചി: എറണാകുളം പിഎസ്സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.
ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.
CAREER DEEPIKA
ബിവറേജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉൾപ്പെടെ 294 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഗസറ്റ് തീയതികൾ: 30 /12/2025, 31/12/2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 4 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: ബിവറേജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ റിസപ്ഷനിസ്റ്റ്, മത്സ്യഫെഡിൽ മാനേജർ (ഐടി), അസിസ്റ്റന്റ് മാനേജർ (ഐടി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി സൈക്കോളജി, എച്ച്എസ്എസ്ടി ജേണലിസം, എച്ച്എസ്എസ്ടി ഹോം സയൻസ്, എച്ച്എസ്എസ്ടി ജിയോളജി (ജൂണിയർ), എച്ച്എസ്എസ്ടി സംസ്കൃതം (ജൂണിയർ), എച്ച്എസ്എസ്ടി ഇംഗ്ലീഷ് (ജൂണിയർ),
എച്ച്എസ്എസ്ടി കന്നട (ജൂണിയർ), എച്ച്എസ്എസ്ടി സോഷ്യോളജി (ജൂണിയർ), എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് (ജൂണിയർ), എച്ച്എസ്എസ്ടി ഇക്കണോമിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി ബോട്ടണി (ജൂണിയർ), എച്ച്എസ്എസ്ടി സുവോളജി (ജൂണിയർ), എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂണിയർ), എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂണിയർ), എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി ഫിസിക് (ജൂണിയർ), തദ്ദേശ സ്വയംഭരണ വകുപ്പിൽ സബ് എൻജിനിയർ, ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ്-2 (സിവിൽ),
ലീഗൽ മെട്രോളജിയിൽ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ, കംപ്യൂട്ടർ ഹാർഡ്വേർ മെയിന്റനൻസ്, ട്രേഡ്സ്മാൻ മേസണറി, ട്രേഡ്സ്മാൻ ഇൻസ്ട്രമെന്റ് ടെക്നോളജി, ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ റിസർച്ച് ഓഫീസർ, ഡ്രാഫ്ട്സ്മാൻ (സിവിൽ), ജെസിബി ഓപ്പറേറ്റർ, വെൽഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, പവർ പ്ലാന്റ് അസിസ്റ്റന്റ്, കുക്ക് കം കെയർടേക്കർ, ഇലക്ട്രിക്കൽ ലൈൻഡ് ഹെൽപ്പർ, ബോയിലർ അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, മിഡ്വൈഫ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷൻ, നിയമസഭാ സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്, ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്-1/ഓവർസിയർ ഗ്രേഡ്-1 (സിവിൽ),
ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ് -2, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ പിഡി ടീച്ചർ (പുരുഷന്മാർ), സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, പ്രോജക്ട് ഓഫീസർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്-2, മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്ഗ്രേഡ്-2, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ ബയൻഡർ, പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ, മണ്ണു പര്യവേഷണം- മണ്ണു സംരക്ഷണ വകുപ്പിൽ ട്രേസർ,
പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, എൽപിഎസ്ടി (തമിഴ് മാധ്യമം), പാർട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ ഉറുദു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), സംസ്ഥാന പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ അസിസ്റ്റന്റ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഗ്രേഡ്-2,
നാഷണൽ സേവിംഗ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ്, ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സർവേയും ഭൂരേഖയും വകുപ്പിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് സൂപ്രണ്ട്, ചലച്ചിത്ര വികസന കോർപറേഷനിൽ ഗാർഡ്, അച്ചടി വകുപ്പിൽ ഇലക്ട്രീഷൻ ഗ്രേഡ്-2, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ ഓക്സിലിയറി നഴ്സസ് മിഡ്വൈഫ് ഗ്രേഡ് -2, ഹോമിയോപ്പതി വകുപ്പിൽ ഫാർമ സിസ്റ്റ് ഗ്രേഡ്-2,
അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ, ടെക്ന്നിഷ്യൻ ഗ്രേഡ്-2, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്, ട്രാക്ട്ടർ ഡ്രൈവർ ഗ്രേഡ്-2, ഫിറ്റർ, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ, മോട്ടർ മെ ക്കാനിക്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ട്രേസർ, വിവിധ വകുപ്പുകളിൽ ബയൻഡർ ഗ്രേഡ്-2, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പിഎസ്സിയിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ).
കെടിഡിസിയിൽ സ്റ്റോർമാൻ, മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷൻ, ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ പ്ലംബർ, എൻസിസി വകുപ്പിൽ ഫാരിയർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ബെവ്കോയിൽ എൽഡി ക്ലാർക്ക്, പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി സംസ്കൃതം, എച്ച്എസ്ടി ഇംഗ്ലീഷ്, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ), നാഷണൽ സേവിംഗ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ്, കേരഫെഡിൽ ഓഫീസ് അറ്റൻഡന്റ് തുടങ്ങിയവ.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: പിഎസ്സിയിൽ അസിസ്റ്റന്റ്, പോലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ, ഹവിൽദാർ, വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ് സർവന്റ് തുടങ്ങി 14 തസ്തികയിൽ.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ഉറുദു ജൂണിയർ, എച്ച്എസ്എസ്ടി അറബിക് ജൂണിയർ, വാട്ടർ അഥോറിറ്റിയിൽ എൽഡി ക്ലാർക്ക്, കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ്, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പോലീസിൽ വനിതാ പോലീസ് കോൺസ്റ്റബിൾ, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് (കന്നടയും മലയാളവും അറിയുന്നവർ) ഉൾപ്പെടെ 133 തസ്തികയിൽ.
അപേക്ഷിക്കും മുമ്പേ...
പിഎസ്സിയുടെ വെബ് സൈറ്റിൽ (www.keralapsc.gov.in ) ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Idയും Password ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now ക്ലിക്ക് ചെയ്താൽ മാത്രം മതി.Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
ഫോട്ടോ: അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ്ചെയ്യാൻ.
സർട്ടിഫിക്കറ്റ്: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണ ങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യ പ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർഥികൾ തങ്ങളുടെ Profiles ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം. അയച്ച ശേഷം അപേ ക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്: അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് /ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടു ത്തുന്നതുമാണ്.
ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളു.
പിഎസ്സിയുടെ വെബ്സൈറ്റ്: www.keralapsc.gov.in
CAREER DEEPIKA
89 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 31 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്തികയിൽ തസ്തികമാറ്റം വഴിയും 6 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ സിവിൽ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ), വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, എൽപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്,
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ, പ്രിസർവേഷൻ സൂപ്പർവൈസർ, ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ്-2. കേരള ബാങ്കിൽ ലോ ഓഫീസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ),
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബീ കീപ്പിംഗ് ഫീൽഡ്മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടൂൾ ആൻഡ് ഡൈ മേക്കിംഗ്, കെടിഡിസിയിൽ ഓഫീസ് അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ്-2,
അച്ചടി വകുപ്പിൽ ബൈൻഡർ, കോപ്പി ഹോൾഡർ (ഹിന്ദി, തമിഴ്), ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ടിക്കറ്റ് ഇഷ്യുവർ കം മാസ്റ്റർ, കേരള സെറാമിക്സസ് ലിമിറ്റഡിൽ ഗാർഡ് തുടങ്ങി 31 തസ്തികയിൽ.
തസ്തികമാറ്റം വഴി: ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), കെഎസ്എഫ്ഇയിൽ 49 പ്യൂൺ/വാച്ച്മാൻ ഉൾപ്പെടെ 12 തസ്തികയിൽ.
പട്ടികജാതി/പട്ടികവർഗക്കാർക്കു സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, പോലീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പൊതുമരാമത്ത് വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) ഉൾപ്പെടെ 6 തസ്തികയിൽ.
എൻസിഎ നിയമനം: കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ഉൾപ്പെടെ 40 തസ്തികയിൽ.